video
play-sharp-fill

വിഷത്തിന് തുല്യമായ സൗന്ദര്യ വർധക വസ്തുക്കൾ വിമാനത്താവളത്തിൽ: എത്തിച്ചത് സിനിമാ താരങ്ങൾക്കായി; ലക്ഷങ്ങളുടെ സൗന്ദര്യ വർധനക വസ്തുക്കൾ പിടിച്ചെടുത്തു

വിഷത്തിന് തുല്യമായ സൗന്ദര്യ വർധക വസ്തുക്കൾ വിമാനത്താവളത്തിൽ: എത്തിച്ചത് സിനിമാ താരങ്ങൾക്കായി; ലക്ഷങ്ങളുടെ സൗന്ദര്യ വർധനക വസ്തുക്കൾ പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വിഷത്തിന് തുല്യമായ കെമിക്കലുകൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ സിനിമാ താരങ്ങൾക്കായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച യുവാവ് പിടിയിൽ. കർണ്ണാടക ഭട്കൽ സ്വദേശിയായ യുവാവനെയാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. വർഷങ്ങളായി ഇയാൾ സൗന്ദര്യ വർധക വസ്തുക്കൾ വിമാനത്താവളത്തിലൂടെ കടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ കടത്തുന്ന വസ്തുക്കൾ കൂടുതലായും സിനിമാ താരങ്ങൾക്കു വേ്ണ്ടിയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്കടുത്തുള്ള മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
എയർ കസ്റ്റംസ് ഇൻറലിജൻസ് അധികൃതരാണ് വിമാനത്താവളത്തിൽ മരുന്നുകൾ എത്തിച്ചപ്പോൾ പിടിച്ചെടുത്തത്. അനധികൃതമായി കടത്തിക്കൊണ്ടു വന്നതാണ് ഈ മരുന്നുകൾ. പിടിയിലായ ആൾ ഇടനിലക്കാരൻ മാത്രമാണെന്നാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. ഇയാൾ ഈ വസ്തുക്കൾ എങ്ങോട്ട് കൊണ്ടു പോകുന്നു. എവിടെ നിന്ന് എത്തിച്ചു തുടങ്ങിയ കാര്യങ്ങൾ ഇനി അന്വേഷിക്കേണ്ടിയിരിക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ബോളിവുഡിൽ അടക്കമുള്ള സിനിമാതാരങ്ങൾക്ക് നൽകാനാണ് ഇവ കൊണ്ടുവന്നതെന്നാണ് ഇടനിലക്കാരൻറെ മൊഴി. മലയാളത്തിലും പല നടിനടന്മാർ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള ലൈസൻസോ ബില്ലോ മറ്റ് രേഖകളോ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്വക്കിൻറെ നിറം കൂട്ടുന്നതിനും ചുളിവുകൾ വരാതിരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളാണ് എയർ കസ്റ്റംസ് പിടിച്ചെടുത്തതിൽ ഏറെയും. ക്വാലാലംപൂരിൽ നിന്നാണ് മരുന്നുകൾ കൊണ്ടുവന്നതെന്നാണ് വിവരം. ത്വക്കിന് യോജിക്കാത്തതും പിൽക്കാലത്ത് ദോഷം വരുത്തുന്നതുമായ കെമിക്കലുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്നാണ് വിവരം.