നെടുമാവിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ; ആംബുലൻസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Spread the love

കോട്ടയം : നെടുമാവിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നെടുമാവ് വർഷോപ്പ് വളവിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. ഏയ്ഞ്ചൽ എന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

video
play-sharp-fill

ആംബുലൻസ് ഡ്രൈവറുടെ കാലിന് ഒടിവുണ്ട് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ബസിലെ യാത്രക്കാർക്കും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു, ഫയർ ഫോഴ്സ്, ഹൈവേ പോലീസ്, പള്ളിക്കത്തോട് പോലീസ് എന്നിവർ സ്ഥലത്ത് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വർക്ക് ഷോപ്പ് വളവിൽ ബൈക്കിനെ  ഓവർടേക്ക് ചെയ്തു‌ കയറി വന്ന ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group