video
play-sharp-fill
നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന; ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു; പണം ഒളിപ്പിച്ചത് ഹെല്‍മറ്റിലും, ബൈക്കിലും, മേശവിരിയിലും; ഒരേ സാക്ഷിയെ വച്ച് ഒന്നിലധികം പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ഓഫീസിലെ ജീവനക്കാരന്‍റെ ബൈക്കില്‍ നിന്നും മറ്റൊരു ജീവനക്കാരന്‍റെ ഹെല്‍മെറ്റില്‍ നിന്നും പണം കണ്ടെടുത്തു. ഹെല്‍മറ്റ്, മേശവിരി എന്നിവിടങ്ങളിലും നിന്ന് പണം പിടികൂടി.

ഒരേ സാക്ഷിയെ വച്ച് ഒന്നിലധികം പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് റവന്യൂ ടവറിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഈ ഓഫീസിനെപ്പറ്റി ഇടപാടുകാര്‍ക്ക് നിരന്തര പരാതികളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് എസ്.പി. അജയകുമാറിന്‍റെ നേതൃത്വത്തിൽ ഇന്‍സ്‌പെക്ടര്‍ ജോഷിവി, സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോസ്, ഷിജു മോന്‍, അശോക് കുമാര്‍, വനിതകള്‍ അടങ്ങിയ പത്തോളം ഉദ്യോഗ സ്ഥര്‍ ആണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

നിരന്തര പരാതികള്‍ക്കൊടുവിലാണ് എസ്.ഐ.യു. കുഞ്ചാലുംമൂട് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പരിശോധ നടത്തിയത്.