play-sharp-fill
നെടുങ്കണ്ടം ഉരുട്ടിക്കൊല ;ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം ഉരുട്ടിക്കൊല ;ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു . മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിന് മുമ്പിൽ ഇന്നലെ സമരം നടത്തിയിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് ഒരു സിറ്റിംഗ് ജഡ്ജിയെ വച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.ലോക്കപ്പിൽ വച്ച് ഉരുട്ടിക്കൊല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ആരും സർവ്വീസിൽ ഉണ്ടായിരിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
അതേസമയം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികൾ വേഗത്തിലാക്കുന്നു .ഇരുവരും അന്വേഷണസംഘത്തിൻറെ നിരീക്ഷണത്തിലാണെന്നും ഇന്നോ നാളെയെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.