നെടുങ്കണ്ടത്ത് ഗൃഹനാഥന് കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേര് അറസ്റ്റില്‍; പിടിയിലായത് നായാട്ടുസംഘം; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം
സ്വന്തം ലേഖിക
ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ടു സംഘം അറസ്റ്റില്‍.
മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യമൃഗത്തിന് വെടിവച്ചത് അബദ്ധത്തില്‍ ഗൃഹനാഥന് ഏല്‍ക്കുകയായിരുന്നു.
പ്ലാക്കല്‍ വീട്ടില്‍ സണ്ണിയാണ് (57) കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി 11.30ന് വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് സണ്ണിക്ക് വെടിയേറ്റത്. മറ്റൊരു മുറിയില്‍ കിടന്ന ഭാര്യ സിനി ശബ്ദം കേട്ട് നോക്കിയപ്പോള്‍ സണ്ണി കിടക്കയില്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു.
സിനിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നായാട്ടുസംഘം പിടിയിലായത്.
പ്രതികള്‍ സണ്ണിയുടെ വീടിന് സമീപം വന്യമൃഗത്തെ കണ്ടു. ഇതിനുനേരെ സജി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. അഞ്ചോളം വെടിയുണ്ടകളാണ് വീടിന് നേരെ പാഞ്ഞെത്തിയത്.
ഇതിലൊന്ന് സണ്ണിയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു.