വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമം; യുവാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വാണിമേൽ കൊടിയൂറ സ്വദേശി സാജു ആണ് അറസ്റ്റിലായത്.

റോഡിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ അടുത്ത് വന്ന പ്രതി മണല്‍ വാരി കണ്ണില്‍ എറിഞ്ഞ ശേഷം അഞ്ച് പവന്റെ മാല പൊട്ടിച്ച് ഓടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് സാജുവിനെ പിടികൂടെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.