നീറ്റ് പി.ജി. 2025 ഫലം പ്രസിദ്ധീകരിച്ചു

Spread the love

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. 2025 ഫലം പ്രസിദ്ധീകരിച്ചു.ജനറല്‍ വിഭാഗത്തിന് 276, സംവരണ വിഭാഗങ്ങളിലുള്‍പ്പെടാത്ത ഭിന്നശേഷിക്കാര്‍ക്ക് 255, മറ്റുള്ളവര്‍ക്ക്(എസ്‌സി/എസ്‌ടി/ഒബിസി) 235 എന്നിങ്ങനെയാണ് കട്ട്-ഓഫ് മാര്‍ക്ക്. 800 ആണ് പരമാവധി മാര്‍ക്ക്. വ്യക്തിഗത ഫലവും ഓവറോൾ റാങ്കും NBEMS-ന്റെ ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in-ൽ പരിശോധിക്കാം.

ഓഗസ്റ്റ് മൂന്നിന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളിൽ നടത്തിയ പരീക്ഷയിൽ 2.42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ്‌ നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി. 50-ാം പെർസെന്റൈൽ (276 മാർക്ക്)