ആളില്ലാത്ത വീടുകളിലെ തൂണുകളിൽ ചുവന്ന അടയാളം; സിസിടിവിയിൽ മാസ്ക് ധരിച്ചയാൾ; പരിഭ്രാന്തിയിൽ നാട്ടുകാർ

Spread the love

നേമം: നേമത്ത് ഇടറോഡുകളിൽ ചില വീടുകൾക്ക് മുന്നിലെ തൂണുകളിൽ ചുവപ്പുനിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേമം പോലീസ് അന്വേഷിക്കുന്നുണ്ട്.

video
play-sharp-fill

മാസ്‌ക്‌ ധരിച്ച ഒരാൾ പകൽ സമയത്ത് ആളില്ലാത്ത വീടുകൾ കണ്ടെത്തി വീടിനു മുന്നിൽ ചുവപ്പുനിറം അടയാളപ്പെടുത്തുന്നതായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായി റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

രാത്രികാലങ്ങളിൽ എത്തി കവർച്ച നടത്തുന്ന സംഘങ്ങൾ വീടുകൾ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ചുവപ്പു മാർക്ക് അടയാളപ്പെടുത്തുന്നതെന്ന സംശയമാണ് നാട്ടുകാർക്ക്. വീട്ടുടമകൾ ജാഗ്രത പാലിക്കണമെന്ന് നേമം പോലീസ് അറിയിച്ചിരിക്കുകയാണെന്നും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുവർഷം മുൻപ്‌ സമാനരീതിയിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ച് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നതായും ഫ്രാൻസ് സെക്രട്ടറി പറഞ്ഞു