നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി

Spread the love

നേമം: നേമം സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് എല്ലാ സഹായങ്ങളും നല്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

video
play-sharp-fill

നേമം സഹകരണ ബാങ്കിലെ നിക്ഷേപക കൂട്ടായ്മയുടെ കൺവെൻഷന്  നേമം നഗരസഭ കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന് സർക്കാരിനോട് ശുപാർശ ചെയ്യും. ലോൺ എടുത്തു തിരിച്ചടയ്ക്കാത്തവർക്കെതിരേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ നിക്ഷേപകർക്കും പണം തിരികെ നല്കുന്നതിനു കൂടെയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്കി. കൺവെൻഷനിൽ പങ്കെടുത്ത നിക്ഷേകരിൽ ചിലr മന്ത്രിക്കു നിവേദനം നല്കി.

നിക്ഷേപം മടക്കി കിട്ടുന്നതു സംബന്ധിച്ച്‌ മന്ത്രിയിൽ നിന്നും വ്യക്തമായ ഉറപ്പുകൽ ലഭിക്കാത്തതിൽ നിരാശരായാണു പല നിക്ഷേപകരും കൺവെൻഷൻ കഴിഞ്ഞു മടങ്ങിയത്.

സമര സമിതി രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാന്, കണ്വീനര് കൈമനം സുരേഷ്, സിപിഎം നേമം ഏരി യാ സെക്രട്ടറി എ. പ്രതാപചന്ദ്രന്, എ. കമാല്, ശാന്തിവിള സുബൈര്, നാസര് തുടങ്ങിയവരും പങ്കെടുത്തു.