ഇനി നിമിഷങ്ങൾ മാത്രം… മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; ബിജെപിയിൽ നിന്നും 36 പേരും ഘടകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരാകും; കേരളത്തിന് ഇരട്ടി മധുരവുമായി സുരേഷ് ഗോപിയും ജോർജ് കുര്യനും ; വകുപ്പുകൾ സംബന്ധിച്ച വിവരങ്ങളും ഉടൻ വ്യക്തമാകും
സ്വന്തം ലേഖകൻ
ഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേൽക്കുന്ന ഇന്ന് ബിജെപിയിൽ നിന്നും 36 പേരും ഘടകക്ഷികളിൽ നിന്ന് 12 പേരും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും.
രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ള പ്രമുഖർ. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയിൽ നിന്നുള്ള മന്ത്രിമാര്‍: രാജ്നാഥ് സിംഗ്, നിതിൽ ഗഡ്കരി, അമിത് ഷാ, നിര്‍മല സീതാരാമൻ, അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, മൻസുഖ് മാണ്ഡവ്യ, അര്ജുൻ മേഖ്വാൾ, ശിവ്രാജ് സിംഗ് ചൗഹാൻ, സുരേഷ് ഗോപി, മനോഹര്‍ ലാൽ ഖട്ടര്‍, സര്‍വാനന്ദ സോനോവാൾ, കിരൺ റിജിജു, റാവു ഇന്ദര്‍ജീത്, ജിതേന്ദ്ര സിംഗ്, കമൽജീത് ഷെറാവത്ത്, രക്ഷ ഖദ്സെ, ജി.കിഷൻ റെഡ്ഡി, ഹര്‍ദീപ് പുരി, ഗിരിരാജ് സിംഗ്, നിത്യാനന്ദ റായ്,
ബണ്ടി സഞ്ജയ് കുമാര്‍, പങ്കജ് ചൗധരി,ബി .എൽ. വര്‍മ, അന്നപൂര്‍ണ ദേവി, രവ്നീത് സിംഗ് ബിട്ടു, ശോഭ കരന്തലജെ, ഹര്‍ഷ് മൽഹോത്ര, ജിതിൻ പ്രസാദ, ഭഗീരത് ചൗധരി, സി.ആര്.പാട്ടീൽ, അജയ് തംത, ധര്‍മേന്ദ്ര പ്രധാൻ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജ്യോതിരാദിത്യ സിന്ധ്യ, അണ്ണാമലൈ
സഖ്യകക്ഷി മന്ത്രിമാര്‍: റാംമോഹൻ നായിഡു, ചന്ദ്രശേഖര്‍ പെമ്മസാനി, ലല്ലൻ സിംഗ്, രാം നാഥ് താക്കൂര്‍, ജയന്ത് ചൗധരി, ചിരാഗ് പാസ്വാൻ, എച്ച്.ഡി.കുമാരസ്വാമി, പ്രതാപ് റാവു ജാഥവ്, ജിതിൻ റാം മാഞ്ചി, ചന്ദ്ര പ്രകാശ് ചൗധരി, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേൽ.