
നാഷണാലിസ്റ്റ് മൈനൊരിറ്റീസ് കോൺഗ്രസ് എൻസിപി(എസ്)ന്റെ സംസ്ഥാന കമ്മറ്റി എറണാകുളത്തുള്ള പാർട്ടി ഓഫീസിൽ ചേർന്നു; പാർട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു
കൊച്ചി: എൻസിപി(എസ്)ന്റെ പോഷക സംഘടനയായ നാഷണാലിസ്റ്റ് മൈനൊരിറ്റീസ് കോൺഗ്രസ് എൻസിപി(എസ്)ന്റെ സംസ്ഥാന കമ്മറ്റി എറണാകുളത്തുള്ള പാർട്ടി ഓഫീസിൽ വെച്ച് ചേർന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സർക്കാർ ന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു എന്നും, ഇന്ത്യ ഒരു മതേതര സ്വഭാവത്തിൽ നിന്നും അകന്നു പോകുകയാണെന്നും, എൻസിപി(എസ്) ഒരിക്കലും ഇത് അനുവദിക്കില്ലെന്നും, വകഫ് ബില്ലിനെ ശക്തമായി പ്രധിരോധിക്കുമെന്നും, അതിനായി രാജ്യ വ്യാപകമായി സമരങ്ങൾ നടക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി സി ചാക്കോ പറഞ്ഞു. യോഗത്തിൽ സംസ്ഥാന ചെയർമാൻ കെ ടി മുജീബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് അലി ശിഹാബ്, ബാബു കപ്പക്കാല, ഷൈജു ഫ്രാൻസിസ്, ഡെന്നിസ്, മുഹമ്മദ് ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
