മാണി.സി. കാപ്പന്റെ പാർട്ടി ഡി.സി.കെ പിളർന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഇടക്കുന്നം മുരളിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ എൻ.സി.പിയിൽ ചേർന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മാണി.സി. കാപ്പന്റെ ഡി.സി.കെ പിളർന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഇടക്കുന്നം മുരളിയുടെ നേതൃത്വത്തിൽ നൂറോളം പേർ ഡി.സി.കെ വിട്ട് എൻ.സി.പി യിൽ ചേർന്നു.
ഡി.സി.കെ നേതാക്കളായ തമ്പാനൂർ ചന്ദ്രകുമാർ, കാരക്കാ മണ്ഡപം രവി, പനവൂർ ഹസ്സൻ , അഡ്വ. രേവതി പുരുഷോത്തമൻ, സതീശൻ , ഫിലിസ് കൂട്ടി , പാലോടു മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരെ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഷാളണിയിച്ചു സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്നും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന എൻ.സി.പി യിലേക്ക് ധാരാളം പ്രവർത്തകർ കടന്നുവരുന്നുണ്ടെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു.
എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ, ദേശീയ സമിതിയംഗം അഡ്വ. വർക്കല .ബി.രവികുമാർ , ജില്ലാ പ്രസിഡൻറ് തിരുപുറം ഗോപൻ , സുഭാഷ് ചന്ദ്രൻ ,കെ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.