video

00:00

ഏവരെയും ഞെട്ടിച്ച് അപ്രതീക്ഷിത പ്രഖ്യാപനം; എന്‍സിപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാര്‍

ഏവരെയും ഞെട്ടിച്ച് അപ്രതീക്ഷിത പ്രഖ്യാപനം; എന്‍സിപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാര്‍

Spread the love

സ്വന്തം ലേഖകൻ
മുംബൈ: എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ശരദ് പവാര്‍. ആത്മകഥാ പ്രകാശന ചടങ്ങിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതി ഭാവി പരിപാടി തീരുമാനിക്കുമെന്നും ശരദ് പവാര്‍ അറിയിച്ചു.

പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഔഹദ്, ഹസന്‍ മുഷ്രിഫ്, ധനന്‍ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്.

പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. അദ്ദേഹം തന്റെ തീരുമാനം പിന്‍വലിക്കുന്നത് വരെ ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group