
കോട്ടയം: കേന്ദ്രസർക്കാർ ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻസിപി (എസ്) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി.
എൻസിപി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ എൻസിപി (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.
സുഭാഷ് പുഞ്ചക്കോട്ടിൽ, ജോസ് കുറ്റിയാണിമറ്റം, ഗ്ലാഡ്സൺൺ ജേക്കബ്,ബാബു കപ്പക്കാലാ,റെജി കൂരോപ്പിട, പി എസ് ദീപു,മിർഷാ ഖാൻ, ബീന ജോബി, കെ എസ് സോമനാഥ്,മാത്യു പാമ്പാടി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


