video
play-sharp-fill
പാലാ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല; ഇടത് മുന്നണിയില്‍ തുടരും; എന്‍സിപി ദേശീയ നേതൃത്വം

പാലാ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല; ഇടത് മുന്നണിയില്‍ തുടരും; എന്‍സിപി ദേശീയ നേതൃത്വം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേല്‍. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി കേന്ദ്രനേതൃത്വം ഉടന്‍ കാണും. പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ശരത് പവാറാണ് പ്രഫുല്‍ പാട്ടേലിനെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു ഇടത് നേതാക്കളുമായും ഉടന്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്നും എന്‍സിപി പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

Tags :