
എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍; ചെന്നിത്തല പാലായില്‍ എത്തും മുന്‍പ് ദേശീയ നേതൃത്വം തീരുമാനം ഉണ്ടാക്കണം; എ.കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ തന്നെ നിന്നോട്ടെയെന്ന് പരിഹാസവും
സ്വന്തം ലേഖകന്‍
കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് പരസ്യമാക്കി മാണി സി കാപ്പന്‍. എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. യുഡിഎഫ് ഘടകക്ഷിയായി തുടരും. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ തുടരുമെന്ന എ.കെ ശശീന്ദ്രന്റെ പ്രസ്താവനയോട്, അദ്ദേഹം പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെയെന്ന് മാണി സി കാപ്പന്‍ പരിഹസിച്ചു. മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശശീന്ദ്രന്റെ നിലപാട് കൂടി അറിയണമെന്ന് ശരത് പവാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ദേശീയ നോതൃത്വത്തില്‍ പോലും ആശയക്കുഴപ്പം നിലനില്‍ക്കെയാണ് നിലപാട് പരസ്യമാക്കി മാണി സി കാപ്പന്‍ മുന്നണിയെ വെട്ടിലാക്കിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :