video
play-sharp-fill

എൻ.സി.പി.യുടെ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു മന്ത്രിസ്ഥാനം നല്‍കാൻ മുഖ്യമന്ത്രി വിസമ്മതിച്ചതിനുപിന്നില്‍ രണ്ടു കാരണങ്ങളെന്നു സൂചന; പി.സി.ചാക്കോ അൻവറിനെ കണ്ടതും വിനയായി

എൻ.സി.പി.യുടെ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു മന്ത്രിസ്ഥാനം നല്‍കാൻ മുഖ്യമന്ത്രി വിസമ്മതിച്ചതിനുപിന്നില്‍ രണ്ടു കാരണങ്ങളെന്നു സൂചന; പി.സി.ചാക്കോ അൻവറിനെ കണ്ടതും വിനയായി

Spread the love

ലപ്പുഴ: എൻ.സി.പി.യുടെ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു മന്ത്രിസ്ഥാനം നല്‍കാൻ മുഖ്യമന്ത്രി വിസമ്മതിച്ചതിനുപിന്നില്‍ രണ്ടു കാരണങ്ങളെന്നു സൂചന.

പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നീക്കങ്ങളിലുള്ള നീരസമാണ് ഒരുകാരണം. മന്ത്രിസ്ഥാനം നല്‍കരുതെന്ന് അടുത്ത ബന്ധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുൻമന്ത്രിയും സഹോദരനുമായ തോമസ് ചാണ്ടിയുടെ വസ്തുവകകള്‍ വിട്ടുനല്‍കുന്നില്ല, കിട്ടാനുള്ള കോടിക്കണക്കിനു രൂപ നല്‍കുന്നില്ല തുടങ്ങിയ പരാതികളാണുള്ളതെന്ന് അവരോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.

തോമസ് കെ. തോമസിനെതിരേ സാമ്ബത്തികാരോപണം നിലനില്‍ക്കുന്നുണ്ടെന്ന വിവരം ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ അറിയിക്കണമെന്നു മുഖ്യമന്ത്രി പി.സി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാക്കോയോടു പറഞ്ഞിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, കെ.കെ. തോമസ് എന്നിവർക്കൊപ്പം മന്ത്രിമാറ്റം ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു ഇത്.

ഇതിനു പുറമേ, ചാക്കോയുടെ നീക്കങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള സംശയവും വിനയായി. പി.സി. ചാക്കോ കോണ്‍ഗ്രസിലേക്കു മടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചതായി പാർട്ടിക്കുള്ളില്‍ അഭ്യൂഹമുണ്ടായിരുന്നു. പോകുമ്ബോള്‍ രണ്ട് എം.എല്‍.മാരെ ഒപ്പം കൂട്ടുന്നതിനുള്ള മുന്നൊരുക്കം ചാക്കോ നടത്തിയെന്നും അതിലൊരാള്‍ പി.വി. അൻവറാണെന്നുമായിരുന്നു സംസാരം.

എൻ.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. അജ്മല്‍ അൻവറിന്റെ സഹോദരനാണ്. നിലമ്ബൂരിലെത്തിയ ചാക്കോ അൻവറിനെയും കണ്ടു.

ആർക്കും രാഷ്ട്രീയപാർട്ടി രൂപവത്കരിക്കാമെന്നും അൻവർ പുതിയ പാർട്ടിയുണ്ടാക്കിയാല്‍ അതു ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ചാക്കോ പിന്നീട് കാസർകോട്ട് പറയുകയും ചെയ്തു. എൻ.സി.പി.ക്കു കിട്ടിയ പി.എസ്.സി. അംഗത്വം വിറ്റുവെന്ന ആരോപണം മുൻപ് ചാക്കോക്കെതിരേ ഉയർന്നിരുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നാണു സൂചന.

തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ പരാതിയും കാരണമായി