എൻസിപി കോട്ടയം ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു;സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായി

Spread the love

പാലാ: എൻസിപി കോട്ടയം ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇടമറ്റം ഓശാന മൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ബെന്നി മേലാടൂർ അധ്യക്ഷത വഹിച്ചു. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി .

കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി ആശംസകൾ നേർന്നു .എൻസിപി ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് വർക്കല ബി രവികുമാർ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മാരായ പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മാത്യൂസ് ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ മുരളി പുത്തൻവേലി, ടിവി ബേബി, കാണക്കാരി അരവിന്ദാക്ഷൻ,

ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ് സൺ ജേക്കബ്, ബാബു കപ്പക്കാല, പാലാ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ ബേബി ഊരകത്, മൈനോരിറ്റി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കുര്യൻ എബ്രഹാം, ജോസ് കുറ്റ്യാനിമറ്റം,മിർഷാ ഖാൻ, അഫ്സൽ മഠത്തിൽ, ഗോപിദാസ് തറപ്പിൽ, പി അമ്മിണിക്കുട്ടൻ മുതലായവർ പ്രസംഗിച്ചു