video
play-sharp-fill
ഒ എൻ സി പി കുവൈറ്റ് – ക്വിറ്റ് ഇന്ത്യ ദിനാചരണം

ഒ എൻ സി പി കുവൈറ്റ് – ക്വിറ്റ് ഇന്ത്യ ദിനാചരണം

സ്വന്തം ലേഖകൻ

കുവൈറ്റ് : ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ” ക്വിറ്റ് ഇന്ത്യ ദിനാചരണം കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനുകാലിക കാലഘട്ടത്തിൽ ഗാന്ധിയൻ ആശയ , ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രചാരണ പരിപാടികൾ തുടരാനും തീരുമാനമെടുത്തു.

പ്രത്യേകം ചുമതലപ്പെടുത്തിയ ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, അരുൾ രാജ് എന്നിവർ പങ്കെടുത്തു