ദുരിത ബാധിത പ്രദേശത്ത് എൻ.സി.പി. 30 ലക്ഷം രൂപയുടെ ഗൃഹോപകരണങൾ നൽകി

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം: കൊക്കയാർ, കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിൽ വീടു നഷ്ടപ്പെട്ടവർക്കായി എൻസിപി സംസ്ഥാന കമ്മിറ്റി 30 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ നൽകി.

600 ഗ്യാസ് സ്റ്റൗ, 6 പ്ലേറ്റുകൾ ,6 ഗ്ലാസ്സുകൾ എന്നിവ 600 കുടുംബങ്ങൾക്ക് , 600 കുക്ക് &സേർവ്, 600 അലുമിനിയം പാത്രങ്ങൾ എന്നിവയാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 11 ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ എൻസിപി സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും ഗൃഹോപകരണങ്ങളടങ്ങിയ നാലു വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

മുണ്ടക്കയത്ത് ഇന്ന് നാലുമണിക്ക് ചേർന്ന യോഗത്തിൽ വച്ച് സംസ്ഥാന സർക്കാരിനു വേണ്ടി സംസ്ഥാന സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഗൃഹോപകരണങ്ങൾ എൻ.സി.പി. സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽ, സെക്രട്ടറിമാരായ ബിജു ആബേൽ, ടി.വി. ബേബി, കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടൂർ, ഇടുക്കി ജില്ല പ്രസിഡണ്ട് കെ.ടി. മൈക്കിൾ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റുമെമ്പർ കെ.ജെ.തോമസ് മുൻ എംഎൽഎ. ഗവ. ചീഫ് വിപ്പ് ഡോ:എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജോസ് കെ മാണി, കെ.രാജേഷ്, ജോബി കേളിയമ്പറമ്പിൽ, പി.എ. താഹ, പി.ഒ. രാജേന്ദ്രൻ, പി. ചന്ദ്രകുമാർ അഭിലാഷ് ശ്രീനിവാസൻ, ജെയ്സൺ കൊല്ലപ്പള്ളി, നിബു ഏബ്രഹാം, ജിജിത് മയിലാക്കൽ, നൗഷാദ്, തോമസ്കുട്ടി , ബീനാ ജോബി എന്നിവർ പ്രസംഗിച്ചു.