
ഗാന്ധിവധം ഒഴിവാക്കിയതിന് പിന്നാലെ ജനാധിപത്യവും പുറത്ത്..!! പീരിയോഡിക് ടേബിളും ഊർജ്ജസ്രോതസും വേണ്ട ; പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി എൻസിഇആർടി..! വിദ്യാർഥികളിലെ പഠനഭാരം കുറയ്ക്കാനെന്ന് വിശദീകരണം
സ്വന്തം ലേഖകൻ
ന്യൂഡൽഹി : പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കി എന്‍സിഇആര്‍ടി.പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണ് നടപടി എന്നാണ് വിശദീകരണം.
ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിനെതിരെ 1800 ലധികം അക്കാദമിക് രംഗത്തെ പ്രമുഖരടക്കം കേന്ദ്ര സർക്കാരിന് കത്തയക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ഈ നടപടി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാഗങ്ങളും ഒഴിവാക്കി. പാഠഭാഗങ്ങൾ ലഘൂകരിക്കുക എന്ന കാരണം വ്യക്തമാക്കി കൊണ്ടാണ് ഈ നടപടി. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.