എൻസിഇആര്‍ടി വിവാദം: വെട്ടിയ പാഠങ്ങള്‍ പഠിപ്പിക്കാൻ ഒരുങ്ങി കേരളം; അധ്യാപകർക്ക് പ്രത്യേക നിർദേശം നല്‍കും

Spread the love

തിരുവനന്തപുരം: ചരിത്രഭാഗങ്ങള്‍ ഉള്‍പ്പെടെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളില്‍ വ്യാപക വെട്ടിനിരത്തലിനു കേന്ദ്രസർക്കാർ തുനിഞ്ഞതോടെ, സംസ്ഥാനസർക്കാർ ബദല്‍നീക്കം ഊർജിതമാക്കി.

പാഠഭാഗങ്ങളില്‍ ഒഴിവാക്കപ്പെട്ട വസ്തുതകള്‍ കേരള സിലബസിന്റെ ഭാഗമായി പ്രത്യേകം പഠിപ്പിക്കും. ഇതിനായി അധ്യാപകർക്ക് പ്രത്യേക നിർദേശം നല്‍കുമെന്നു സർക്കാർവൃത്തങ്ങള്‍ പറഞ്ഞു.

ഹയർസെക്കൻഡറിയില്‍ മാത്രമേ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുന്നുള്ളൂ. പകർപ്പവകാശപ്രശ്‌നം വരുമെന്നതിനാല്‍ അവരുടെ പുസ്തകങ്ങളിലെ ഉള്ളടക്കം കേരളത്തിനുമാത്രമായി ഒഴിവാക്കാനാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍, ഇപ്പോള്‍ പരിഷ്‌കരിക്കപ്പെട്ട പുസ്തകങ്ങള്‍ ഉപയോഗിക്കേണ്ടിവരും.