എൻസിസിയുടെ ദശ ദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ചു; പങ്കെടുക്കുന്നത് 500 ഓളം കുട്ടികൾ

Spread the love

കോട്ടയം: എൻസിസിയുടെ ദശ ദിന ക്യാമ്പ് വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ ആരംഭിച്ചു.

വൺ കേരള ഗേൾസ് ഇൻഡിപെൻഡൻസ് കമ്പനി ചേർത്തല കമാന്റിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ അജയ് മേനോൻ ആമുഖ സന്ദേശം നൽകി.

സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ നഴിയമ്പാറ, സ്കൂൾ പ്രിൻസിപ്പൽ ഷൈനി ആനിമോൻ , അസോസിയേറ്റ് എൻസിസി ഓഫീസേർസ്, ഗേൾസ് കേഡറ്റ് ഇൻസ്ട്രക്ടർ
എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് മാസം 12 മുതൽ ഇരുപത്തിയൊന്നാം തീയതി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 500 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ഡ്രിൽ,ആയുധ പരിശീലനം, വ്യക്തിത്വ ശുചിത്വം റോഡ് സുരക്ഷ, ഫയർ ആൻഡ് റെസ്ക്യൂ, മാപ്പ് റീഡിങ്, ഹെൽത്ത് അവയർനസ്, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു.