‘അവസാനം, എല്ലാ സ്‌നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങള്‍ക്ക് ഇത്രയും സമയം എടുത്തത്.’ ; പത്ത് വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍, ചുംബനം സമ്മാനിച്ച് നസ്രിയയും നയന്‍താരയും; സോഷ്യൽ മീഡിയയിൽ ചിത്രങ്ങള്‍ വൈറല്‍

Spread the love

സ്വന്തം ലേഖകൻ

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളുടെ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം നയന്‍താരയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നസ്രിയ. താരറാണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നസ്രിയയുടെ കുറിപ്പ്.

‘അവസാനം, എല്ലാ സ്‌നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങള്‍ക്ക് ഇത്രയും സമയം എടുത്തത്.’- എന്ന അടിക്കുറിപ്പിലാണ് നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒരു പതിറ്റാണ്ടിനു ശേഷം എന്ന ഹാഷ്ടാഗും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. താരസുന്ദരിമാര്‍ക്കൊപ്പം ഇവരുടെ ഭര്‍ത്താക്കന്മാരായ ഫഹദ് ഫാസില്‍, വിഘ്‌നേഷ് ശിവന്‍ എന്നിവരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയന്‍താരയും കൂടിക്കാഴ്ചയെക്കുറിച്ച് കുറിച്ചിട്ടുണ്ട്. ഒരിക്കലും മറക്കാത്ത രാത്രി എന്നാണ് താരം കുറിച്ചത്. 2013ല്‍ റിലീസ് ചെയ്ത രാജ റാണിയിലാണ് നയന്‍താരയും നസ്രിയയും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരേയും ഒന്നിച്ചു കണ്ടപ്പോള്‍ കീര്‍ത്തനയേയും റെജീനയേയും ഓര്‍മ വരുന്നു എന്നായിരുന്നു ചിലരുടെ കമന്റുകള്‍. ഇരുവരേയും ഒന്നിച്ച് ഇനി എന്നാണ് കാണാനാവുക എന്ന് ചോദിക്കുന്നവരുമുണ്ട്.