സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു: സംഭവം കൊല്ലത്ത്

Spread the love

 

കൊല്ലം: സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു

പേരയം മിനി ഭവനിൽ ബൈജു വിൻസൻ്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്‌സ്മെൻറ് ആർ ടി ഒ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരുംമൂട്ടിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹം തൻ്റെ നായയെ സ്റ്റിയറിംഗ് വീലിൽ ഇരുത്തിയാണ് കാറോടിച്ചത്.

ഇതിൻ്റെ ചിത്രം ചിലർ ആർ ടി ഒക്ക് കൈമാറിയിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിന് ശേഷം ഇദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടിയതായി ആർ ടി ഒ രമണൻ പറഞ്ഞു.

മോട്ടോർ വാഹന നിയമപ്രകാരം ഇത് ലംഘനമായതിനാലാണ് കേസെടുത്തെതെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ആർ ടി ഒ പറഞ്ഞു.