video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamനയതന്ത്ര പരിരക്ഷയുള്ള ബാഗേജിൽ പരിശോധന നടത്താൻ നിയമപരമായ അധികാരം കേന്ദ്ര സർക്കാരിനുണ്ടോ? ചോദ്യം സുപ്രീം കോടതിയുടേത്:...

നയതന്ത്ര പരിരക്ഷയുള്ള ബാഗേജിൽ പരിശോധന നടത്താൻ നിയമപരമായ അധികാരം കേന്ദ്ര സർക്കാരിനുണ്ടോ? ചോദ്യം സുപ്രീം കോടതിയുടേത്: നിയമപരമായ കാര്യം എന്താണെന്ന് പരിശോധിച്ചു മറുപടി നൽകാമെന്ന് ഇ.ഡി.

Spread the love

ന്യൂഡൽഹി : നയതന്ത്ര പരിര ക്ഷയുള്ള ബാഗേജിൽ പരിശോ ധന നടത്താൻ നിയമപരമായ അധികാരം കേന്ദ്ര സർക്കാരിനുണ്ടോയെന്ന് സുപ്രീം കോടതി ചോദ്യമുന്നയിച്ചു. നയതന്ത്ര ചാനൽവഴി സ്വർണക്കടത്ത് നട ത്തിയ കേസിലെ വിചാരണ കേരളത്തിൽ നിന്നു

ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹർജി പരിഗണിക്കുന്നതിനി
ടെയാണു സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത തേടിയത്.

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് എന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടതാണു കേസ്. നയതന്ത്ര ബാഗേജു നിയമസാധുതയെക്കുറിച്ചാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജഡ്‌ജിമാരായ ഋഷികേശ് റോയ്, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ചോദ്യം. ഇത്തരത്തിൽ പരിശോധന നടത്തണമെങ്കിൽ എന്താണ് നടപടിക്രമം, അതോ അതിന് സവിശേഷ പരിരക്ഷയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്‌തത വേണമെന്നു ബെഞ്ച് പറഞ്ഞു.

കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ : ബോധ്യമായാൽ ബാഗ് പരിശോ ധിക്കാമെന്നും അങ്ങനെയെങ്കിൽ അതു നയതന്ത്രബാഗ് ആകില്ലെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ  ജനറൽ എസ്.വി.രാജു പറഞ്ഞു.

നിയമപരമായ കാര്യം എന്താ ണെന്ന് പരിശോധിച്ചു മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിനു വേണ്ടി ഹാജരാ കുന്ന കപിൽ സിബൽ മറ്റൊരു ബെഞ്ചിലെ തിരക്കു കാരണം ഹാജരായില്ല. അദ്ദേഹത്തിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റിവയ്ക്കണമെന്ന് സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി പറഞ്ഞു. തുടർന്ന് കേസ് പിന്നീടു പരിഗണിക്കാനായി മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments