video
play-sharp-fill

‘ഓര്‍ത്തോ, ഇത് പലിശ സഹിതം തിരിച്ചുകിട്ടും’: നയന്‍താരയുടെ വാക്കുകള്‍, ലക്ഷ്യം ധനുഷ് ! നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു ;നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് നടൻ്റെ വാദം

‘ഓര്‍ത്തോ, ഇത് പലിശ സഹിതം തിരിച്ചുകിട്ടും’: നയന്‍താരയുടെ വാക്കുകള്‍, ലക്ഷ്യം ധനുഷ് ! നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു ;നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് നടൻ്റെ വാദം

Spread the love

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.

ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷിന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയൻതാരയ്ക്ക് നോട്ടീസ് അയച്ചു. നയൻതാര, വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

അതേ സമയം നടൻ ധനുഷുമായുള്ള നിയമപോരാട്ടം ആരംഭിച്ച ഘട്ടത്തില്‍ നയന്‍താര ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. ധനുഷുമായുള്ള  വിവാദം തന്നെയാണ് ഈ കുറിപ്പിലൂടെ നയന്‍താര ഉദ്ദേശിക്കുന്നത് എന്നാണ് സൂചന “നിങ്ങൾ ഒരാളുടെ ജീവിതം നുണ പറഞ്ഞ് നശിപ്പിക്കുമ്പോൾ, അത് ലോണായി കാണക്കാക്കുക, അത് നിങ്ങൾക്ക് പലിശ സഹിതം തിരികെ കിട്ടും” അത് ലോണായി കാണക്കാക്കുക എന്ന ഭാഗം പ്രത്യേകം അടിവരയിട്ടാണ് നയന്‍താര പോസ്റ്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയന്‍താരയ്ക്കെതിരെ ധനുഷ് കോടതി വഴി നിയമനടപടി തുടങ്ങിയതിന് പിന്നാലെ ഔദ്യോഗികമായി നയന്‍താര പ്രതികരിച്ചിരുന്നില്ല. അതേ സമയം നേരത്തെ ധനുഷ് അയച്ച വക്കീല്‍ നോട്ടീസിന് നയന്‍താര നല്‍കിയ മറുപടി ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.

പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ വക്കീൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്. നയൻതാരയെയും വിഘ്‌നേഷിനെയും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്‍റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നല്‍കിയിരിക്കുന്നത്.

ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ ബിഹൈന്‍റ് ദ സീന്‍ രംഗങ്ങള്‍ അല്ലെന്നാണ് നയന്‍താര വാദിക്കുന്നത്.

എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിയില്ലാതെയാണ് ധനുഷ് ഇപ്പോള്‍ ദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്.

 

Nayanthara Drops Cryptic Note Amid Legal Battle With Dhanush

ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തിരുന്നു.