video
play-sharp-fill

നാലു വർഷം നീണ്ട പ്രണയം യാഥാർത്ഥ്യത്തിലേയ്ക്ക്: തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് മാംഗല്യം അടുത്ത വർഷം

നാലു വർഷം നീണ്ട പ്രണയം യാഥാർത്ഥ്യത്തിലേയ്ക്ക്: തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് മാംഗല്യം അടുത്ത വർഷം

Spread the love

സിനിമാ ഡെസ്ക്

ചെന്നൈ: വിവാദങ്ങളുടെ തോഴിയായി മാറിയ മലയാളിയും തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് കല്യാണമെന്ന് റിപ്പോർട്ട്. വിവാദങ്ങളിൽ നിന്നും ഏറെക്കാലമായി അകന്നു നിൽക്കുന്ന നയൻതാരയുടെ നാല് വർഷം നീണ്ടു നിന്ന പ്രണയമാണ് യാഥാർത്ഥ്യത്തിൽ എത്തിയിരിക്കുന്നത്. തമിഴ് സംവിധായകനായ വിഗ് നേഷ് നയൻതാരയെ അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരുടേയും വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.2018 ല്‍ നടന്ന ഒരു അവാര്‍ഡ് നിശയില്‍ വിഗ്നേഷിനെ നയന്‍താര ഭാവി വരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.
അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായത്. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2015 ല്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം നാനും റൗഡി താനിന്റെ സംവിധായകനാണ് വിഗ്നേഷ്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ വൈറലായിരുന്നു.
നേരത്തെ തമിഴ് സുപ്പർ താരം ചിമ്പുവുമായി പ്രണയത്തിലായിരുന്ന നയൻസിന്റെ പ്രണയ തകർച്ച സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വൈറലായി മാറിയിരുന്നു. എന്നാൽ, ചിമ്പുവുമായുള്ള പ്രണയത്തിന്റെ തകർച്ചയെ തുടർന്ന് വിവാദങ്ങളിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു നയൻസ്. ഇതിനിടെയാണ് ഇപ്പോൾ പ്രണയ ഗോസിപ്പ് കോളത്തിൽ നയൻതാര വീണ്ടും ഇടം പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group