video
play-sharp-fill
സിനിമ സംവിധായിക നയന സൂര്യയുടെ മരണം; അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു; ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും

സിനിമ സംവിധായിക നയന സൂര്യയുടെ മരണം; അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു; ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. 13 പേരാണ് പുതിയ ക്രൈം ബ്രാഞ്ച്സംഘത്തിലുള്ളത്.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനൻ തന്നെ സംഘത്തിൻ്റെ നേതൃത്വത്തിൽ തുടരും.ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ചുമതല.ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് സി ആർ ബി ഡിവൈഎസ്പി ആർ പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച് അനിൽകുമാർ, പി ഐ മുബാറക്, സബ് ഇൻസ്പെക്ടർമാരായ ശരത് കുമാർ, കെ മണിക്കുട്ടൻ, ഡിറ്റക്റ്റീവ് സബ് ഇൻസ്പെക്ടർ കെ ജെ രതീഷ്, എ എസ് ഐ മാരായ ടി രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.