കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി ; ബാൽക്കണിയിൽ നിന്നും കൈയ്യടിച്ച് നന്ദി അറിയിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനത കർഫ്യു ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും ബാൽക്കണിയിൽ നിന്ന് കൈയ്യടിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര.

ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായാറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് വീടിന് പുറത്തെത്തി ആരോഗ്യപ്രവർത്തകർക്കും, പൊലീസിനും മാധ്യമപ്രവർത്തകർക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തകർക്കുമുള്ള നന്ദി സൂചകമായി കയ്യടിച്ചോ പാത്രങ്ങൾ കൂട്ടിയടിച്ചോ അഭിനന്ദനം അറിയിക്കാനായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പല താരങ്ങളും ഇന്ന് വീടിനകത്ത് തന്നെയായിരുന്നു. രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് മണിവരെയായിരുന്നു ജനത കർഫ്യു. ബാൽക്കണയിൽ നിന്ന് കൈകൊട്ടുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്. നമ്മുടെ നല്ല ആരോഗ്യത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിസ്വാർത്ഥമായി കൊവിഡിനെതിരെ പൊരുതുന്ന എല്ലാവർക്കും എന്റെ സല്യൂട്ട് എന്നായിരുന്നു നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം കുറിച്ചത്.