
ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ നായകൻ എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നായകൻ റീ റിലീസ് ചെയ്യുന്നത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ വീണ്ടുമെത്തുകയാണ് കഥകളി കലാകാരന്‍ ‘വരദനുണ്ണി’. മലയാളികളുടെ പ്രിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥമാക്കി സംവിധാനം ചെയ്ത് പിഎസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘നായകന്‍’. 2010ല്‍ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തില്‍ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്.
ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവന്‍, ലാലു അലക്സ്, കലാശാല ബാബു, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനില്‍ മുരളി, സാലു കെ ജോര്‍ജ്ജ്, ശിവജ്, കിരണ്‍രാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹന്‍ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറില്‍ അനൂപ് ജോണ്‍സണ്‍ കരേടന്‍ ആണ് ചിത്രം നിര്‍മിച്ചത്.
റിലീസ് വേളയില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതന്‍, ഛോട്ടാ മുംബൈ, ഫ്രണ്ട്സ്, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഏപ്രിലില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിര്‍മാതാവ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


