നവ്യ നായരുടെ വസ്ത്രങ്ങൾ വിൽപ്പനക്ക്: താൻ ഒരു വട്ടം മാത്രം ധരിച്ച വസ്ത്രങ്ങളാണ് വിൽക്കുന്നത്

Spread the love

 

കോട്ടയം: ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി നവ്യ നായർ തന്റെ വസ്ത്രങ്ങൾ വിൽക്കാൻ തീരുമാനിച്ച വിവരം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സംരംഭത്തെ കുറിച്ച്‌ നവ്യ ആരാധകരോട് പറഞ്ഞത്.

‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നവ്യ സാരികള്‍ വില്‍ക്കുന്നത്. ഒരിക്കല്‍ ഉടുത്തതോ ഒരിക്കല്‍പോലും ഉടുക്കാന്‍ സമയം കിട്ടാതെപോയതോ ആയ തന്റെ ശേഖരത്തിലുള്ള സാരികളാണ് പേജിലൂടെ വില്‍ക്കുന്നതെന്നാണ് സംരംഭത്തെ കുറിച്ച്‌ താരം വ്യക്തമാക്കിയത്.

നിലവില്‍ ആറു സാരികളാണ് ഈ പേജിലൂടെ താരം വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം കാഞ്ചീവരം സാരികളും, രണ്ട് വീതം ബനാറസി സാരികളും ലിനന്‍ സാരികളുമാണുള്ളത്. കാഞ്ചീവരം സാരികള്‍ക്ക് 4000 രൂപയും, ബനാറസി സാരികള്‍ക്ക് 4500 രൂപയും, ലിനന്‍ സാരികള്‍ക്ക് 2500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. വില്പനയ്ക്ക് വെച്ച ഈ ആറ് സാരികളും ഒരു തവണ ഉപയോഗിച്ചതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group