
15 സെന്റിമീറ്റർ മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ അടയ്ക്കേണ്ട സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട് നവ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഓസ്‌ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് സംഭവിച്ചത്. ബാഗിൽവെച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അവ എന്റെ തലയിലായിരുന്നു. എന്നാൽ, അത് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. യാത്രയുടെ തുടക്കത്തിൽ ആ പൂക്കൾ ബാഗിൽ വെച്ചിരുന്നതുകൊണ്ടാണ് സ്നിഫർ നായ്ക്കൾ അത് മണത്തറിഞ്ഞത്’, എച്ച്.ടി. സിറ്റിയോട് സംസാരിക്കവെ നവ്യ പറഞ്ഞു.
അറിയാതെ സംഭവിച്ചതെങ്കിലും ചെയ്തത് നിയമവിരുദ്ധമായ കാര്യമാണെന്ന് നടി പറഞ്ഞു. 15 സെൻ്റിമീറ്റർ നീളമുള്ള ഒരു മുല്ലപ്പൂ കൊണ്ടുവന്നതിന് 1,980 ഓസ്‌ട്രേലിയൻ ഡോളർ (1.14 ലക്ഷം രൂപ) പിഴയടക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മനഃപൂർവമല്ലാതെ സംഭവിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പിഴ ഒഴിവാക്കിത്തരണമെന്ന് അഭ്യർഥിച്ച് നവ്യ ഓസ്‌ട്രേലിയൻ കാർഷിക വകുപ്പിന് കത്തെഴുതിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ഓസ്‌ട്രേലിയൻ കാർഷിക വകുപ്പിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ, എന്നിൽ നിന്ന് 1980 ഓസ്‌ട്രേലിയൻ ഡോളറാണ് ഈടാക്കിയത്. അതിൽ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല’, അവർ കൂട്ടിച്ചേർത്തു.