play-sharp-fill
‘ഒരു പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെടുന്നത് ഞാനെന്ന സ്ത്രീയാണ്’;വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിനിമാ താരം നവ്യാ നായർ

‘ഒരു പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെടുന്നത് ഞാനെന്ന സ്ത്രീയാണ്’;വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിനിമാ താരം നവ്യാ നായർ

സ്വന്തം ലേഖിക

കൊച്ചി : വിനായകന്റെ വിവാദ പരാമർശത്തിൽ ആദ്യമായി പ്രതികരിച്ച് സിനിമാ താരം നവ്യാ നായർ. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണെന്ന് നവ്യാ നായർ പറയുന്നു. ‘എത്ര പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു ? പക്ഷേ നിങ്ങളെല്ലാം ചോദ്യം ചെയ്യുന്നത് എന്നെയാണ്’- നവ്യ പറഞ്ഞു


തികച്ചും അപ്രതീക്ഷിതമായാണ് അങ്ങനൊരു കാര്യം സംഭവിച്ചത്. ഓരോ മനുഷ്യർക്കും ഓരോ രീതിയിലാണ് പ്രതികരണ ശേഷി. നിങ്ങൾ പറയുന്നത് പോലെ ഞാൻ പ്രതികരിക്കണം എന്നുവച്ചാൽ, അന്ന് എന്നെ കൊണ്ട് സാധിച്ചില്ല. അത്രയേ പറയാൻ പറ്റുന്നുള്ളൂ. അദ്ദേഹം ക്ഷമ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു അത് കേട്ടപ്പോൾ. ഞാൻ പലതവണ മൈക്ക് വാങ്ങാനൊക്കെ ശ്രമിച്ചു. അന്നുണ്ടായ പ്രശ്‌നത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ പൂർണ മനസോടെ ഞാൻ ക്ഷമ ചോദിക്കുന്നു’- നവ്യ പറയുന്നു.

താൻ ഇപ്പോൾ തൃപ്പൂണിത്തുറ തീയറ്ററിൽ എത്തിയിരിക്കുന്നത് ഒരുത്തീ കാണാനെത്തിയ സ്ത്രീകളെ കാണാനും അവരോട് സംസാരിക്കാനുമാണെന്ന് നവ്യാ നായർ അറിയിച്ചു പത്ത് വർഷം കഴിഞ്ഞതിന് ശേഷമാണ് ഞാൻ സിനിമയിലേക്ക് തിരികെയെത്തുന്നത്. ഈ സന്തോഷം അനുഭവിക്കാൻ നിങ്ങളെന്നെ അനുവദിക്കണമെന്നും നവ്യ പറയുന്നു.