
കൊച്ചി :സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നവ്യ നായര്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നവ്യ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ നവ്യ സോഷ്യല്‍ മീഡിയോയില്‍ പങ്കുവച്ചിരുന്നു. നിങ്ങള്‍ക്ക് ഭയമില്ലാത്തവരായി മാറണമെങ്കില്‍, സ്നേഹം തെരഞ്ഞെടുക്കൂ- എന്ന അടിക്കുറിപ്പില്‍ പങ്കുവച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായി എത്തിയ വ്യക്തിയ്ക്കാണ് നവ്യ മറുപടി നല്‍കിയത്.
‘കെട്ടിയോനെയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം’- എന്നായിരുന്നു കമന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈന്‍ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ’.- എന്നായിരുന്നു താരം കുറിച്ചത്.
നിരവധി പേരാണ് നവ്യയുടെ മറുപടിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.