
എന്റെ ജീവന്‍ എന്റെ അച്ഛന്‍, എന്റെ ജീവിതത്തിലെ സൂപ്പര്‍മാന് ഹാപ്പി ഫാദേഴ്‌സ് ഡേ ; അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നായർ പങ്കുവച്ച വീഡിയോ വൈറൽ
സ്വന്തം ലേഖകൻ
അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നായർ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍ കാണുന്നത്. തന്റെ ജീവനാണ് അച്ഛന്‍ എന്നാണ് നവ്യ പറയുന്നത്. ഈ വിഡിയോ പോസ്റ്റ് ചെയ്തതിന് അച്ഛന്‍ തന്നെ വഴക്കുപറയുമെന്നും താരം കുറിക്കുന്നുണ്ട്.
ഈ ലുക്കില്‍ വീഡിയോ പുറത്ത് വിട്ടതിന് എനിക്ക് വഴക്കുറപ്പാണ് പക്ഷേ ഐ ലവ് ദിസ് അച്ഛോയ്… ക്ഷെമിസ്ബിഡു… പദ്മനാഭസ്വാമിയില്‍ ഭരതനാട്യ കച്ചേരി നടത്തി കുളി കഴിഞ്ഞു വന്നപ്പോ ഉള്ള വീഡിയോ ആണ്… ഇങ്ങനെ വിഡിയോയില്‍ പകര്‍ത്താന്‍ സാധിക്കാതെ മനസ്സില്‍ പതിഞ്ഞുപോയ എത്രയോ നിമിഷങ്ങള്‍.. എന്റെ ജീവന്‍ എന്റെ അച്ഛന്‍, എന്റെ ജീവിതത്തിലെ സൂപ്പര്‍മാന് ഹാപ്പി ഫാദേഴ്‌സ് ഡേ.- നവ്യ നായര്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവ്യയും അച്ഛനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വിഡിയോയിലുള്ളത്. ഈ വിഡിയോ പോസ്റ്റ് ചെയ്ത് നീ എന്നെ നാണം കെടുത്തരുതെന്നാണ് അച്ഛന്‍ പറയുന്നത്. തന്റെ മുടി തോര്‍ത്തിത്തരുന്നതില്‍ എന്താണ് നാണം കെടാനുള്ളത് എന്ന് നവ്യ ചോദിച്ചപ്പോള്‍ താന്‍ മുടി തോര്‍ത്തുകയല്ലെന്നും തോര്‍ത്ത് പിഴിയുകയാണെന്നുമായിരുന്നു മറുപടി.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. മക്കളെത്ര വളര്‍ന്നാലും അച്ഛന് കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും എന്നാണ് ആരാധകരുടെ കമന്റുകള്‍. ഡാഡീസ് പ്രിന്‍സസ് ആണ് നവ്യയെന്നും കുറിക്കുന്നവരുണ്ട്.