
അടുത്തിടെയാണ് നടി നവ്യ നായർ താൻ ഒരു പ്രാവശ്യം മാത്രം ഉടുത്ത സാരിയും വാങ്ങിയിട്ട് ഉപയോഗിക്കാതിരുന്ന വസ്ത്രങ്ങളും വിൽക്കാനായിട്ട് വെച്ചത്. അതേതുടർന്ന് നിരവധി നെഗറ്റീവ് കമന്റുകളാണ് താരത്തിന് നേരിടേണ്ടതായി വന്നത്.
എന്നാൽ ഇപ്പോൾ സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും ചേർത്ത് ഒട്ടനവധി സാധനങ്ങളുമായി നവ്യ എത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലേക്കാണ്, കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു.
കുടുംബത്തോടൊപ്പം അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും മധുരവും ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം രൂപയും നവ്യ സമ്മാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായം എന്താവും എന്നായിരുന്നു. പിന്നെ അത് മാറ്റിപ്പറയുമെന്ന് മാത്രമാണ്. എന്നാൽ ഞാൻ അതേപ്പറ്റി ഒന്നും ആലോചിക്കുന്നില്ല. ഞാൻ ഇന്ന് ഇവിടെ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും എന്നാണ് നവ്യ പറഞ്ഞത്.