പത്ത്, ഐ ടി ഐ കഴിഞ്ഞവര്‍ക്ക് ഇന്ത്യൻ നേവിയില്‍ ജോലി; കൊച്ചിയില്‍ നിയമനം; 240 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: ഇന്ത്യൻ നേവിയുടെ കീഴിലുള്ള കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന നേവല്‍ ഷിപ്പ് റിപയർ യാർഡ് (NSRY), നാവല്‍ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളില്‍ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ആകെ 240 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസും ഐടിഐയും യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.

ട്രേഡ് – ഒഴിവുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പ്യൂട്ടർ ഓപ്പറേഷൻ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 21

ഇലക്‌ട്രീഷ്യൻ – 29

ഇലക്‌ട്രോണിക്സ് മെക്കാനിക് – 18

ഫിറ്റർ – 31

മെഷിനിസ്റ്റ് – 09

മെക്കാനിക് (മോട്ടോർ വാഹനങ്ങള്‍) – 08

മെക്കാനിക് (റഫ്രിജറേഷൻ & എയർ കണ്ടീഷൻ) – 06

ടർണർ – 08

വെല്‍ഡർ (ഗ്യാസ് & ഇലക്‌ട്രിക്) – 14

ഇൻസ്ട്രുമെന്റ് മെക്കാനിക് – 15

ഫൗണ്ട്രി മാൻ – 01

ഷീറ്റ് മെറ്റല്‍ വർക്കർ – 16

ഡ്രാഫ്റ്റ് മാൻ (സിവില്‍) – 03

ഡ്രാഫ്റ്റ് മാൻ (മെക്കാനിക്കല്‍) – 02

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 14

ഇലക്‌ട്രോ പ്ലേറ്റർ – 03

പ്ലംബർ – 05

മെക്കാനിക് (ഡീസല്‍) – 08

ടെയ്ലർ (ജനറല്‍) – 03

പെയിന്റർ (ജനറല്‍) – 08

ഷിപ്‌റൈറ്റ് (വുഡ്) – 18

ആകെ ഒഴിവുകള്‍: 240

വിദ്യാഭ്യാസ യോഗ്യത:

കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പാസ് ആയിരിക്കണം

ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ (NCVT) സർട്ടിഫിക്കറ്റ് 65% മാർക്കോടെ പാസായിരിക്കണം

പ്രൊവിഷണല്‍ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റും (NTC) അംഗീകരിക്കും

പ്രായപരിധി:

അപേക്ഷകർ 1 ജൂണ്‍ 2026നു 18 വയസ്സ് പൂർത്തിയായിരിക്കണം

അപ്രന്റീസ് ഷിപ് പരിശീലനത്തിന് പരമാവധി പ്രായപരിധി ഇല്ല

തെരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളുടെ പത്താം ക്ലാസ്,ഐ ടി ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് അവസരം ലഭിക്കൂ.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനും മെഡിക്കല്‍ പരിശോധനയ്ക്കും ക്ഷണിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് പരിശീലനം 2026 ജൂലൈ മുതല്‍ ആരംഭിക്കും.