പണം തട്ടിയെടുക്കാൻ ശ്രമം; ഭാര്യയെ ബന്ധമറിയിക്കുമെന്ന് ഭീഷണി; കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളില്‍ സൂക്ഷിച്ചു; നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റില്‍

Spread the love

വിശാഖപട്ടണം: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളില്‍ സൂക്ഷിച്ച നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

video
play-sharp-fill

പൊലിപ്പള്ളി മൗനികയെ കൊലപ്പെടുത്തിയ കേസില്‍ നാവിക ഉദ്യോഗസ്ഥനായ ചിന്താഡ രവീന്ദ്രയാണ് അറസ്റ്റിലായത്. ഐഎൻഎസ് ദേഗയിലെ നാവിക ഉദ്യോഗസ്ഥനാണ് 35കാരനാണ് രവീന്ദ്ര. 2021ല്‍ ഡേറ്റിംഗ് ആപ്പിലൂടെയാണ് 29കാരിയായ മൗനികയെ ഇയാള്‍ പരിചയപ്പെടുന്നത്.

ഭാര്യ സ്വന്തം വീട്ടില്‍ പോയ സമയം മൗനികയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശേഷം ശരീരം വെട്ടിനുറുക്കി കുറച്ച്‌ ഭാഗങ്ങള്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ബാക്കി ഭാഗങ്ങളാണ് ഫ്രിഡ്‌ജിനുള്ളില്‍ സൂക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി രവീന്ദ്ര കീഴടങ്ങുകയായിരുന്നു. മൗനിക തന്റെ പക്കല്‍ നിന്ന് 3.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ബന്ധം ഭാര്യയെ അറിയിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. ഈ പേരില്‍ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നു. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.

മൗനികയുടെ തല കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. കാണാതായ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.