
ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന; നാവികസേനയുടെ കോർഡിനേറ്റുകളെല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയതോടെ ആവശ്യം വരുന്നതിനനുസരിച്ച് മാത്രം നാവിക സേനയെ വിളിക്കാനാണ് തീരുമാനം
ബെംഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു.
നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. തിരച്ചിലിനാവശ്യമായ പണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഫണ്ടില്‍ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പോയിന്റുകളിലെല്ലാം തിരച്ചില്‍ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. ജനറല്‍ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകള്‍ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രബാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചില്‍ നടത്തുന്നതെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞിരുന്നു.