ഇനി സമയമില്ല..!! ഇന്ത്യൻ നേവിയിലും, കരസേനയിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ

Spread the love

ഡൽഹി : ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോർട്ട് സർവിസ് കമ്മിഷൻ ഓഫിസർ തസ്തികയില്‍ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷ സെപ്റ്റംബർ 1 വരെ. വെബ്സൈറ്റ്: www.joinindiannavy.gov.in. 2026 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്സുകള്‍ ആരംഭിക്കും.

ബ്രാഞ്ച്, വിഭാഗം തിരിച്ചുള്ള യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജി.എസ്/ ഹൈഡ്രോ കേഡർ): 60% മാർക്കോടെ ഏതെങ്കിലും വിഭാഗത്തില്‍ ബി.ഇ/ബിടെക്. പ്രായം: 2001 ജൂലൈ 2 നും 2007 ജനുവരി 1 നും മധ്യേ ജനിച്ചവർ.

പൈലറ്റ്, നേവല്‍ എയർ ഓപറേഷൻസ് ഓഫിസർ (ഒബ്സർവർ), എയർ ട്രാഫിക് കണ്‍ട്രോളർ: 60% മാർക്കോടെ ബിഇ/ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം. പ്രായം: പൈലറ്റ്, നേവല്‍ എയർ ഓപറേഷൻസ് ഓഫിസർ: 2002 ജൂലൈ 2 നും 2007 ജൂലൈ 1 നും മധ്യേ ജനിച്ചവർ. എയർ ട്രാഫിക് കണ്‍ട്രോളർ: 2001 ജൂലൈ 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ.

ലോജിസ്റ്റിക്സ്: i) ഫസ്റ്റ് ക്ലാസോടെബി.ഇ/ബിടെക് അല്ലെങ്കില്‍ ii) ഫസ്റ്റ് ക്ലാസോടെ എം.ബി.എ അല്ലെങ്കില്‍ iii) ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി /ബികോം/ബി.എസ്.സി (ഐ.ടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയല്‍ മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ iv) ഫസ്റ്റ് ക്ലാസോടെ എം.സി.എ/എം.എസ്.സി (ഐടി).

നേവല്‍ ആർമമെന്റ് ഇൻസ്പെക്ടറേറ്റ്
കേഡർ: മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടമേഷൻ/ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ്/മൈക്രോ ഇലക്‌ട്രോണിക്സ്/ഇൻസ്ട്രുമെൻറേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍/കണ്‍ട്രോള്‍ എൻജി./പ്രൊഡക്ഷൻ/ഇൻഡസ്ട്രിയല്‍ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയല്‍ എൻജി./അപ്ലൈഡ്

ഇലക്‌ട്രോണിക്സ് ആൻഡ്
ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജി./കംപ്യൂട്ടർ ആപ്ലിക്കേഷൻ/മെറ്റലർജി/മെറ്റലർജിക്കല്‍/കെമിക്കല്‍/മെറ്റീരിയല്‍ സയൻസ്/എയ്റോസ്പേസ്/എയ്റോനോട്ടിക്കല്‍ എൻജിനീയറിങ്ങില്‍ ബി.ഇ/ബിടെക് അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്/ഫിസി ക്സില്‍ പി.ജി (60% മാർക്കോടെ). പത്ത്, പ്ലസ് ടു ക്ലാസുകളില്‍ 60% മാർക്കും ഇംഗ്ലിഷിന് പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം. പ്രായം: 2001 ജൂലൈ 2 നും 2007 ജനു വരി 1 നും മധ്യേ ജനിച്ചവർ.

ലോ: നിയമ ബിരുദം. പ്രായം: 1999 ജൂലൈ 2 നും 2004 ജൂലൈ 1 നും മധ്യേ ജനിച്ചവർ.

എജ്യുക്കേഷൻ ബ്രാഞ്ച്
എജ്യുക്കേഷൻ: 1) 60% മാർക്കോടെ എം.എസ്.സി മാത്സ്/ഓപറേഷനല്‍ റിസർച് ബി.എസ്.സി ഫിസിക്സ്. ii) 60% മാർക്കോടെ എം.എസ്.സി ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് (വിത്ത് ബി.എസ്.സി മാത്സ്)/മീറ്റിയറോളജി/ഓഷ്യനോഗ്രഫി/അറ്റ്മോസ്ഫെറിക് സയൻസ് (വിത്ത് ബി.എസ്.സി ഫിസിക്സ് ആൻഡ് മാത്സ്). iii) 60% മാർക്കോടെ ബി.ഇ/ ബിടെക് (മെക്കാനിക്കല്‍/ പ്രൊഡക്ഷൻ എൻജിനീയറിങ്). iv) 60% മാർക്കോടെ ബി.ഇ/ബിടെക്/ എം.ടെക് (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്)/ എം.സി.എ (ബിരുദ തലത്തില്‍ മാത്സോ ഫിസിക്സോ പഠിച്ചിരിക്കണം), v) 60% മാർക്കോടെ ബി.ഇ/ബി.ടെക് (ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ). vi) 60% മാർക്കോടെ എം.ഇ/എം.ടെക് (കമ്യൂണിക്കേഷൻസ് സിസ്റ്റംസ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കണ്‍ട്രോള്‍സ്/ ഡാർ ആൻഡ് മൈക്രോവേവ്/ഒപ്റ്റിക്കല്‍ ഫൈബർ കമ്യൂണിക്കേഷൻ/ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിങ്/വയർലെസ് കമ്യൂണിക്കേഷൻ/ലേസർ ആൻഡ് ഇലക്‌ട്രോ ഒപ്റ്റിക്സ്/വി.എല്‍.എസ്.ഐ/പവർ സിസ്റ്റംസ്/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/തെർമല്‍/പ്രൊഡക്ഷൻ എൻജി./മെഷിൻ ഡിസൈൻ/സിസ്റ്റം ആൻഡ് കണ്‍ട്രോള്‍സ്/മാനുഫാക്ചറിങ്/മെക്കട്രോണിക്സ്/മീറ്റിയ റോളജി/ഓഷ്യനോഗ്രഫി അറ്റ്മോസ്ഫെറിക് സയൻസസ്): ബിരുദ തലത്തില്‍ ഫിസിക്സും മാത്സും പഠിച്ചിരിക്കണം. പ്രായം: 1999 ജൂലൈ 2നും 2005 ജൂലൈ 1നും മധ്യേ ജനിച്ചവർ. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.

ടെക്നിക്കല്‍ ബ്രാഞ്ച്
എൻജിനീയറിങ് (ജനറല്‍ സർവിസ്): 60% മാർക്കോടെ ബി.ഇ/ബിടെക് (മറൈൻ/ മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടമേഷൻ/ഇൻസ്ട്രമെന്റേഷൻ/പ്രൊഡക്ഷൻ/എയ്റോനോട്ടിക്കല്‍/ഇൻഡസ്ട്രിയല്‍ എൻജി. ആൻഡ് മാനേജ്മെന്റ്/കണ്‍ട്രോള്‍ എൻജി./എയ്റോസ്പേസ്/ഓട്ടമൊബീല്‍സ്/മെറ്റലർജി/മെക്കട്രോണിക്സ്/ഇൻസ്ട്ര മെന്റേഷൻ ആൻഡ് കണ്‍ട്രോള്‍).പ്രായം: 2001 ജൂലൈ 2 നും 2007 ജനുവരി 1 നും മധ്യേ ജനിച്ചവർ.

ഇലക്‌ട്രിക്കല്‍ (ജനറല്‍ സർവിസ്): 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രമെന്റേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍/അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻറേഷൻ/പവർ എൻജി./പവർ ഇലക്‌ട്രോണിക്സ്). പ്രായം: 2001 ജൂലൈ 2 നും 2007 ജനുവരി 1 നും മധ്യേ ജനിച്ചവർ.

നേവല്‍ കണ്‍സ്ട്രക്ടർ: 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടമേഷൻ/സിവില്‍/എയ്റോനോട്ടിക്കല്‍/എയ്റോസ്പേസ് മെറ്റലർജി/നേവല്‍ ആർക്കിടെക്ചർ/ഓഷൻ എൻജി./മറൈൻ എൻജി./ഷിപ് ടെക്നോളജി/ഷിപ് ബില്‍ഡിങ്/ഷിപ് ഡിസൈൻ).പ്രായം: 2001 ജൂലൈ 2 നും 2007 ജനുവരി 1 നും മധ്യേ ജനിച്ചവർ.ശമ്പളം: തുടക്കത്തില്‍ 1,10,000