വ്യോമസേനയില്‍ എയര്‍മെന്‍ റിക്രൂട്ട്‌മെന്റ്; കുറഞ്ഞ യോഗ്യത പ്ലസ് ടു; അപേക്ഷ 31 വരെ

Spread the love

ഡൽഹി : വ്യോമസേനയില്‍ ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മെന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു.

video
play-sharp-fill

പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് ജൂലൈ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യോമസേനയില്‍ എയര്‍മെന്‍ നിയമനം. മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു, മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി ട്രേഡുകളിലാണ് ഒഴിവുകള്‍.

യോഗ്യത

മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച്‌ പ്ലസ് ടു വിജയിച്ചവരായിരിക്കണം.

അപേക്ഷകര്‍ക്ക് ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച്‌ 50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയിച്ചവര്‍ക്കും അവസരമുണ്ട്.

മഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി

ഫാര്‍മസിയില്‍ ഡിപ്ലോമയോ, ബിഎസ് സിയോ ഉള്ളവര്‍ക്കാണ് അവസരം.

50% മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച്‌ പ്ലസ് ടു ജയവും ഇംഗ്ലിഷിന് 50% മാര്‍ക്കും വേണം. 50% മാര്‍ക്കോടെ ഡിപ്ലോമ/ബിഎസ്സി ഫാര്‍മസി, സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍/ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉണ്ടായിരിക്കണം.

പ്രായപരിധി

മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് പ്ലസ് ടു ട്രേഡില്‍ 2005 ജൂലൈ 2നും 2009 ജൂലൈ 2നും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ് ഡിപ്ലോമ/ ബിഎസ് സി ഫാര്‍മസി വിഭാഗത്തിലേക്ക് 2002 ജൂലൈ 2നും 2007 ജൂലൈ 2നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, കായിക പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ

വിശദവിവരങ്ങള്‍ക്കും, അപേക്ഷ നല്‍കുന്നതിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രോസ്‌പെക്ടസും, കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. www.airmenselection.cdac.in .