കുമരകം കലാഭവൻ്റെ നവരാത്രി മഹോത്സവം: പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വി കെ ജോഷി നിർവഹിച്ചു

Spread the love

 

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 ഒക്ടോബർ 1,2 തീയതികളിൽ ഗവൺമെൻറ് എച്ച് എസ് എസ് യു പി സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിന്റെ പ്രവർത്തനോദ്ഘാടനം കുമരകം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് വി കെ ജോഷി നിർവഹിച്ചു. ആദ്യ സംഭാവന കെ എസ് രാജേഷ് കദളിക്കാട്ടുമാലിയിൽ നൽകി. കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച യോഗത്തിൽ കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി വൈസ് പ്രസിഡണ്ടുമാരായ പി എസ് സദാശിവൻ, പി വി പ്രസേനൻ, സാൽവിൻ കൊടിയന്ത്ര, ജഗദമ്മ മോഹനൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ പി സലിമോൻ എന്നിവർ സംസാരിച്ചു.