നവകേരള സദസ്; പണം അനുവദിക്കില്ലെന്ന തീരുമാനവുമായി ചാലക്കുടി നഗരസഭ; പണം നല്‍കിയാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയര്‍മാൻ

Spread the love

തൃശ്ശൂര്‍: വിവേചനാധികാരം ഉപയോഗിച്ച്‌ നവകേരള സദസിന് പണം നല്‍കിയാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയര്‍മാൻ എബി ജോര്‍ജ്.

video
play-sharp-fill

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നവകേരള സദസിന് പണം അനുവദിക്കില്ലെന്നാണ് ചാലക്കുടി നഗരസഭയുടെ തീരുമാനം. രണ്ടാഴ്ചയായി നവകേരള സദസിന്റെ പേര് പറഞ്ഞ് ജീവനക്കാര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മുടക്കിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.

ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അടുത്ത ഏഴിന് ചാലക്കുടിയില്‍ നടക്കുന്ന നവകേരള സദസിനോട് സമ്ബൂര്‍ണമായി നിസ്സഹകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലക്ഷമാണ് സര്‍ക്കാര്‍ ചോദിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തനത് ഫണ്ടില്‍ നിന്നെടുത്ത് പണം നല്‍കിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തന്നെ തെറ്റെന്നുമാണ് യുഡിഎഫിന്റെ ചെയര്‍മാൻ പറയുന്നത്. പണം നല്‍കില്ല എന്ന് പ്രഖ്യാപിച്ചതിനൊപ്പം മുന്നോരുക്കങ്ങളുടെ ഭാഗമായ യോഗങ്ങള്‍ക്ക് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധസമരവും ഭരണപക്ഷം സംഘടിപ്പിച്ചു.

മുന്നൊരുക്കങ്ങളുടെ പേരില്‍ സെക്രട്ടറിയും എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരും നഗരസഭയിലെ പണിമുടക്കിയെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം നടപ്പാക്കേണ്ട പദ്ധതികള്‍ ലാപ്സാക്കുന്നതിനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നതെന്നും ഭരണപക്ഷം കുറ്റപ്പെടുത്തുന്നു.