നാവികസേനയിൽ സ്മാർട്ട് ഫോണിനും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിനും വിലക്ക്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: നാവികസേന അംഗങ്ങൾക്ക് സ്മാർട്ട് ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്. നാവികസേന ആസ്ഥാനത്തും ഡോക് യാർഡിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്മാർട്ട് ഫോണുകൾ യുദ്ധക്കപ്പലുകളിലും നാവികസേന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

നേരത്തെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും കർശന നടപടികൾ കൈക്കൊണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഏഴ് നാവിക സേനാംഗങ്ങളെയും ഒരു ഹവാല ഇടപാടുകാരനെയും മൂംബൈയിൽ അറസറ്റ് ചെയ്തിരുന്നു. അവർ പാകിസ്ഥാന് ചില നിർണായ വിവരങ്ങൾ കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങൾക്ക് കർശനമായി വിലക്ക് ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ഫെയ്സ്ബുക്കിനാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയത്. ഫെയ്സ്ബുക്കിന്റെ തന്നെ മറ്റ് ആപ്പുകളായ വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കും നിയന്ത്രണം ബാധകമാവും.