എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു.

Spread the love

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹർജിയില്‍ ചൂണ്ടിക്കാണിച്ചാണ് ഹർജി നല്‍കിയത്.
പ്രതി സിപിഎം പ്രവർത്തകയായതിനാല്‍ ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജക്കേസ് നിർമ്മിക്കാൻ

ശ്രമിച്ചുവെന്നുമാണ് ഹർജിയില്‍ പറയുന്നത്. പ്രശാന്തൻ പി.പി. ദിവ്യയുടെ ബിനാമി ആണെന്ന സൂചനയുണ്ടായിട്ടും ഇക്കാര്യം അന്വേഷിച്ചില്ല. ഇലക്‌ട്രോണിക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ട്. സിഡിആർ പലതും ശേഖരിച്ചില്ല തുടങ്ങി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ തെളിവുകളാണ് ഹർജിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.