video
play-sharp-fill
ദിവ്യയുടേത് ഭീഷണിയുടെ ഭാഷ, രാഷ്ട്രീയ ഹിപ്പോക്രസിയുടെ ഭാ​ഗമായി അടിച്ചമർത്തപ്പെടുന്ന സിവിൽ ഉദ്യോ​ഗസ്ഥർക്ക് ഒട്ടും ആശ്വാസകരമായ വിധിയല്ല ; പി.പി. ദിവ്യ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിൽ പ്രതികരണവുമായി നവീന്റെ ബന്ധു

ദിവ്യയുടേത് ഭീഷണിയുടെ ഭാഷ, രാഷ്ട്രീയ ഹിപ്പോക്രസിയുടെ ഭാ​ഗമായി അടിച്ചമർത്തപ്പെടുന്ന സിവിൽ ഉദ്യോ​ഗസ്ഥർക്ക് ഒട്ടും ആശ്വാസകരമായ വിധിയല്ല ; പി.പി. ദിവ്യ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിൽ പ്രതികരണവുമായി നവീന്റെ ബന്ധു

സ്വന്തം ലേഖകൻ

പത്തനംതിട്ട: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിൽ പ്രതികരണവുമായി അന്തരിച്ച കണ്ണൂർ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി. നായർ. ദിവ്യയ്ക്കുള്ള സ്വാ​ധീനവും ഇനിയുള്ള അന്വേഷണത്തെ അവരെങ്ങനെ സ്വാധീനിക്കും എന്ന പ്രശ്നങ്ങളും ജാമ്യം നൽകുമ്പോൾ കോടതി പരി​ഗണിച്ചിട്ടുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ വിധിയാണിപ്പോഴുണ്ടായിരിക്കുന്നതെന്നും അനിൽ പി. നായർ പറഞ്ഞു.

രാഷ്ട്രീയ ഹിപ്പോക്രസിയുടെ ഭാ​ഗമായി അടിച്ചമർത്തപ്പെടുന്ന സിവിൽ ഉദ്യോ​ഗസ്ഥർക്ക് ഒട്ടും ആശ്വാസകരമായ വിധിയല്ല ഇതെന്ന് അഡ്വ. അനിൽ പി. നായർ വ്യക്തമാക്കി. കാപട്യവും അഴിമതിയും രാഷ്ട്രീയ മേഖലകളിലുമുണ്ട്. ഈ പറഞ്ഞ നിർദേശം കുടിവെള്ള പദ്ധതിക്കുവേണ്ടിയല്ല മറിച്ച് ഒരു പെട്രോൾ പമ്പിനുവേണ്ടിയാണ്. അത് നടത്തുന്ന വ്യക്തി ഒരു ബിനാമിയായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് കൂടുതൽ വ്യക്തമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഒരു വനിത എന്ന നിലയിലായിരിക്കാം കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടാവുക. അങ്ങനെയാണെങ്കിൽപ്പോലും മറുഭാ​ഗത്ത് ഈ പ്രവർത്തിമൂലം ദുഃഖിതരാവേണ്ടിവന്ന രണ്ട് മൂന്ന് സ്ത്രീകളുണ്ട്. നവീൻ ബാബുവിന്റെ ഭാര്യയുടേയും മക്കളുടേയും വേദനയുംകൂടി പരി​ഗണിക്കപ്പെടാമായിരുന്നു. അതുമാത്രമല്ല ഒട്ടും അഴിമതിയില്ലാത്ത ഒരുദ്യോ​ഗസ്ഥനെ അഴിമതിയുടെ ഛായയിൽനിൽക്കുന്ന വ്യക്തിക്കുവേണ്ടി നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അഴിമതിക്ക് കൂട്ടുനിൽക്കലാണ്.” അനിൽ പി. നായർ ചൂണ്ടിക്കാട്ടി.

അധികാരപരിധിയുടെ അപ്പുറത്തേക്ക് പോയ ഈ കേസിലെ പ്രതി അധികാര ദുർവിനിയോ​ഗമാണ് നടത്തിയിരിക്കുന്നത്. ഭീഷണിയുടെ ഭാഷയാണ് അവർ ഉപയോ​ഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോടതിയുടെ ഉത്തരവിന്റെ പകർപ്പ് കയ്യിൽക്കിട്ടിയ ശേഷം ദിവ്യക്ക് ജാമ്യം നൽകാൻ കോടതി പരി​ഗണിച്ച വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകും കൂടുതൽ ഉചിതമെന്നും അനിൽ പി. നായർ കൂട്ടിച്ചേർത്തു.