എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയില്‍

Spread the love

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരി സെഷൻസ് കോടതിയില്‍ കുടുംബം ഹർജി നല്‍കി.

video
play-sharp-fill

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ർജിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥിയായിരുന്നു എസിപി രത്‌നകുമാർ.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ർജിയില്‍ പ്രധാനമായും പറയുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അന്വേഷണം സുപ്രിം കോടതി തള്ളിയിരുന്നു.