
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നവീൻ അറക്കൽ. ടെലിവിഷൻ പരമ്പരകളിലുടെയും ഗെയിം ഷോകളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം, ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്നു. ഇപ്പോഴതാ, ജീവിക്കാനായി ടാക്സി ഓടിച്ചിരുന്ന കാലം തനിക്ക് ഉണ്ടായിരുന്നെന്ന് തുറന്നു പറയുകയാണ് താരം. രാശിയില്ലാത്ത നടൻ എന്ന പേരു മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നും നവീൻ പറയുന്നു.
താരത്തിന്റെ വാക്കുകൾ:
”സമയം സംഗമം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. അന്ന് എനിക്ക് കിട്ടിയ പ്രതിഫലം അഞ്ഞൂറ് രൂപയായിരുന്നു. പിന്നീട് റിലയൻസ് ലൈൻസ് ഇൻഫോ കോമില്‍ ജോലി ചെയ്തു. അപ്പോഴും അഭിനയിക്കാനുള്ള ആഗ്രഹം മനസില്‍ ഉണ്ടായിരുന്നു. അതിനിടെ മിന്നല്‍ കേസരി എന്ന പ്രോജക്ടില്‍ നായകനായി അവസരം ലഭിച്ചു. പക്ഷേ ആ സീരിയല്‍ അമ്ബത് എപ്പിസോഡില്‍ അവസാനിച്ചു. വീണ്ടും ഏഷ്യാനെറ്റിലെ ഒരു പ്രോജക്ടിലേക്ക് എന്നെ വിളിച്ചു. ക്ലൈമാക്സ് സമയത്താണ് ആ പ്രോജക്ടില്‍ ഞാൻ ഭാഗമാകുന്നത്. നവീനായിരിക്കും ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നതെന്നൊക്കെ പറഞ്ഞാണ് അവർ എന്നെ വിളിച്ചത്. പക്ഷേ രണ്ടാമത്തെ ഷെഡ്യൂളില്‍ അതും നിന്നു. അതോടെ രാശിയില്ലാത്ത നടൻ എന്ന പേര് വീണു. ആരും അഭിനയിക്കാൻ വിളിക്കാതെയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നീ ചെന്നാല്‍ അത് പെട്ടന്ന് തീരുമല്ലോ’ എന്നുവരെ പറഞ്ഞിട്ടുണ്ട്.
ഞാൻ കല്യാണം കഴിച്ച സമയമായിരുന്നു. നിനക്ക് ആ മാനസപുത്രിയില്‍ എങ്ങാനും പോയി അഭിനയിച്ചൂടേ.. ആ സീരിയല്‍ എത്രയോ എപ്പിസോഡായി. നീ എങ്ങാനും ചെന്നാല്‍ അത് പെട്ടന്ന് തീരുമല്ലോ എന്നുവരെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. അഭിനയിക്കാൻ അവസരങ്ങള്‍ കിട്ടുന്നില്ല. വീട്ടില്‍ വെറുതെ ഇരിക്കുന്നതും ശരിയല്ല. ആളുകള്‍ എന്റെ വീട്ടുകാരോട് ഞാൻ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമല്ലോ. അവർക്കും അതൊരു മോശമല്ലേയെന്ന് കരുതി ഒരു ടാക്സി എടുത്തു. രണ്ടര കൊല്ലം പാക്കേജ് ടൂർസായിട്ട് ഓടി. ആളുകളെ എയർപോട്ടില്‍ നിന്നും പിക്ക് ചെയ്ത് ഓരോ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ കൊണ്ടുപോകും. കാറില്‍ തന്നെയായിരുന്നു എന്റെ താമസവും. അന്ന് കുടുംബം മാത്രമാണ് പിന്തുണച്ചത്.
എന്റെ ഭാര്യ ടീച്ചറാണ്. അവളോട് ആളുകള്‍ ഭർത്താവ് എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമ്ബോള്‍ ടാക്സി ഡ്രൈവറാണെന്ന് പറയുന്നത് കേള്‍ക്കുമ്ബോള്‍ എനിക്കാണ് വേദനിച്ചിരുന്നത്. ഈ വേദന വല്ലാതെ അലട്ടിയപ്പോള്‍ ടാക്സി ഓടിക്കുന്നത് നിർത്തി ഞാൻ എല്ലാവരോടും ചാൻസ് ചോദിക്കാൻ തുടങ്ങി. ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്. അങ്ങനെ ബാലാമണി സീരിയലില്‍ അവസരം കിട്ടി. അവിടെ തുടങ്ങിയതാണ് യാത്ര”, നവീൻ പറഞ്ഞു.