എൽഡിഎഫിനെ വെട്ടിലാക്കി നാവായിക്കുളത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഡിസിസി നേതൃത്വം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് രാജി

Spread the love

കല്ലമ്പലം: അട്ടിമറി നടന്ന നാവായിക്കുളത്ത് എല്‍ഡിഎഫിന് തിരിച്ചടി. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആസിഫ് കടയില്‍ രാജിവെച്ചതോടെയാണിത്. യുഡിഎഫ് വിമതനായ ആസിഫ് കടയിലാണ് സ്ഥാനം രാജിവെച്ചത്.

video
play-sharp-fill

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ യുഡിഎഫ് 12 സീറ്റുകളിലും എല്‍ഡിഎഫ് ആറ് സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലുമാണ് വിജയിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റായി ആസിഫ് കടയിലും വൈസ് പ്രസിഡന്റായി റിന ഫസലും എല്‍ഡിഎഫ് പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തില്‍ യുഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.

ഇതിനെ തുടര്‍ന്ന് ഡിസിസി നേതൃത്വം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ആസിഫ് രാജിവെച്ചത്. റിന നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.